കാന്തപുരം സ്ഥാപിക്കുന്ന തിരുക്കേശപ്പള്ളി ഉള്‍പ്പെടുന്ന 12000 കോടിയുടെ മര്‍ക്കസ് നോളജ് സിറ്റി നിര്‍മ്മാണം ഹരിതഡ്രൈബ്യൂണല്‍ തടഞ്ഞു

single-img
12 January 2015

knowledge-cityമര്‍ക്കസിന്റെ കീഴില്‍ കോഴിക്കോട് കോടഞ്ചേരിയില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റിയുടെ നിര്‍മാണം അനിശ്ചിതത്വത്തിലേക്ക്. ഗുരുതരമായ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങാതെയുമാണ് നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍മാണം താല്‍ക്കാലികമായി തടഞ്ഞതോടെയാണ് 12,000 കോടിരൂപയുടെ നോളജ് സിറ്റി അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ വടകര സ്വദേശി അഡ്വ സവാദ് നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂലിന്റെ നടപടി.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ചെയര്‍മാനായ മര്‍ക്കസാണ് നേളേജ് സിറ്റി നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് മാത്രമേ കോടതി ഇനി കേസ് പരിഗണിക്കുകയൂള്ളൂ. കോടഞ്ചേരിയില്‍ 125 ഏക്കര്‍ സ്ഥലത്താണ് മര്‍ക്കസിന്റെ കീഴില്‍ നോളജ് സിറ്റി സ്ഥാപിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിയെന്ന് അവകാശപ്പെടുന്ന തിരുകേശം സൂക്ഷിക്കുന്നതിനുള്ള പള്ളിയുള്‍പ്പെടെയുള്ളതാണ് നോളജ് സിറ്റി പ്രൊജക്ട്.

പള്ളി കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ഐടി പാര്‍ക്ക്, ഹോട്ടല്‍, ഫഌറ്റ് എന്നി ഉള്‍പ്പെടുന്നതാണ് പദ്ധതി. പള്ളിക്കുമാത്രം 1200 കോടി രൂപയാണ് നിര്‍മാണ ചെലവ്. രണ്ടര ലക്ഷം ചതുരശ്രയടിയിലാണ് പള്ളിയും അതോടനുബന്ധിച്ചുള്ള മ്യൂസിയവും വരുന്നത്.