ഫ്രാന്‍സ് ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ പരസ്യമായി സൈബര്‍ യുദ്ധം പ്രഖ്യാപിച്ച അനോനിമസ് ഫ്രാന്‍സിലെ ഇസ്ലാമിക് തീവ്രവാദസംഘത്തിന്റെ വെബ്‌സൈറ്റ് ഹാക്കചെയ്ത് തകര്‍ത്തു

single-img
12 January 2015

anonymous_masks_616തീവ്രവാദികള്‍ക്കെതിരെ പരസ്യമായി സൈബര്‍ യുദ്ധം പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വലിയ ഹാക്കിങ് സംഘമായ അനോനിമസ് ഫ്രാന്‍സിലെ മാധ്യമ സ്ഥാപനത്തിനെതിരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ഇസ്ലാമിക തീവ്രവാദ സംഘത്തിന്റെ വെബ്‌സൈറ്റ് ഹാക്കുചെയ്താണ് അനോനിമസ് തങ്ങളുടെ യജ്ഞം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഗ്രൂപ്പ് അനോനിമസ് വിഡിയോ സന്ദേശത്തിലൂടെ തീവ്രവാദികളുടെ ഓണ്‍ലൈനിലെ എല്ലാ സംരംഭങ്ങളും ഹാക്കുചെയ്യുമെന്നും തകര്‍ക്കുമെന്ന് അറിയിച്ചിരുന്നു. ലോകത്തെങ്ങും മികച്ച പിന്തുണയാണ് അനോനിമസിന് ലഭിക്കുന്നത്. മാധ്യമ സ്ഥാപനത്തിനെതിരെയുള്ള ക്രൂരമായ ഈ അക്രമം ക്ഷമിക്കാനാവില്ലെന്നും തീവ്രവാദികളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അനോനിമസ് പറഞ്ഞിരുന്നു.