യുപിയിൽ ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചു

single-img
12 January 2015

crimeഉത്തർപ്രദേശിൽ ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചു.  കഴിഞ്ഞ ദിവസം രാത്രിയിൽ ധർമേന്ദ്ര ചൗധരി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ​ അജ്ഞാതർ നിറയൊ‍ഴിച്ചത്. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇദ്ദേഹം. നിരവധി തവണ വെടിവെച്ച അക്രമികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചൗധരിയെ‌ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  വെടിവയ്പ് നടത്തിയ സ്ഥലത്തുനിന്നും പൊലീസ് 11 വെടിയുണ്ടകൾ കണ്ടെത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർഥിയാകാൻ സാധ്യത കൽപ്പിച്ചിരുന്ന നേതാവായിരുന്നു ധർമേന്ദ്ര ചൗധരി.