ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നു

single-img
12 January 2015

ksu--oil2012 ഫെബ്രുവരിയില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനു മേല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നു. ഇതിനായി പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി-മൂന്ന് വിധി പറയും.

കെഎസ്‌യു പ്രവര്‍ത്തകര്‍ പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധത്തിലാണു ഡയറക്ടറുടെ മേല്‍ കരിഓയില്‍ ഒഴിച്ചത്. കെഎസ്‌യു പ്രവര്‍ത്തകരുമായി കേശവേന്ദ്ര കുമാര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു കരിയോയില്‍ ആക്രമണം. കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ ഇതുമായി ബന്ധപ്പെട്ടു എട്ടുപേരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 5.5 ലക്ഷം രൂപ പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി കെട്ടിവച്ച ശേഷമാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.