ബോക്സ്ഓഫീസ് ചരിത്രം പൊളിച്ചെഴുതിയ ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തുജോസഫും വീണ്ടും ഒന്നിക്കുന്നു
12 January 2015
ബോക്സ്ഓഫീസ് ചരിത്രം പൊളിച്ചെഴുതിയ ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും കൈകോര്‍ക്കുന്നു. മറ്റൊരു ചിത്രത്തിന് വേണ്ടി. ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് ദാനച്ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ശേഷം മോഹന്‍ലാല്‍ തന്നെയാണ് ജീത്തു ജോസഫിന്റെ മുന്നില്‍വെച്ച് ഈ പ്രൊജക്ടിനെപ്പറ്റി വെളിപ്പെടുത്തിയത്.
ഇപ്പോള്‍ ദിലീപിനെ നായകനാക്കി ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരിക്കിലാണ് ജീത്തു ജോസഫ് ഇപ്പോള്‍. ചിത്രത്തിന്റെ സഹസംവിധായകനായി മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും ഉണ്ട്. അതുകഴിഞ്ഞാണ് മോഹന്‍ലാലിനെ വെച്ചുള്ള ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.