പൊതുമേഖലാ ബാങ്കുകളിലെ സ്ഥാപനങ്ങളിലെ ഉന്നത പോസ്റ്റുകളില്‍ ഇനിമുതല്‍ ജാതി സംവരണം വേണ്ടെന്ന് സുപ്രീംകോടതി

single-img
12 January 2015

Cast Reservationഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ ഉന്നത തസ്തികകളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീകോടതി വിധി പറഞ്ഞത്. എന്നാല്‍ , ബാങ്കുകളിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍വരെയുള്ള തസ്തികകളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കണമെന്നും സുപ്രീം കോടതിയുടെ വിധിയില്‍ പറയുന്നു.

പൊതുമേഖലാ ബാങ്കുകളിലുള്ള ജനറല്‍മാനേജര്‍, ചീഫ് ജനറല്‍ മാനേജര്‍, മാനേജിങ് ഡയറക്ടര്‍, ചെയര്‍മാന്‍ തസ്തികകളില്‍ പട്ടികവിഭാഗക്കാരുടെ സാന്നിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംവരണം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതെങ്കിലും സംവരണത്തിന് വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ അങ്ങനെ നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രസ്താവിച്ചു.