സുനന്ദയുടെ ദേഹത്തെ മുറിവുകള്‍ മല്‍പ്പിടുത്തത്തിനിടെ ഉണ്ടായതാണെന്ന് എഫ്.ഐ.ആര്‍

single-img
10 January 2015

Sunanda-Pushkarകൊല്ലപ്പെട്ട സുനന്ദ പുഷ്‌കറിന്റെ ദേഹത്തെ മുറിവുകള്‍ മല്‍പ്പിടുത്തത്തിനിടെ ഉണ്ടായതാണെന്ന് എഫ്‌ഐആര്‍. മുറിവുകള്‍ 12 മണിക്കൂര്‍ മുതല്‍ നാലു ദിവസം വരെ പഴക്കമുള്ളതായിരുന്നു. മുറിവുകള്‍ മരണകാരണമല്ലായിരുന്നു. മരണ സമയത്ത് സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും എഫ്‌ഐആര്‍ പറയുന്നു.

കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിന്റെ സഹായികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മകന്‍ ശിവ് മേനോനെ ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.