ഇനിമുതല്‍ വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍കാര്‍ഡ്

single-img
10 January 2015

anoopjacobവീട്ടുടമയുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം നല്‍കിയാല്‍ വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍കാര്‍ഡ് ലഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മാത്രമല്ല ഒരേ വീട്ടുനമ്പറില്‍ താമസിക്കുന്ന വ്യത്യസ്ത കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അപേക്ഷഫോം ഈമാസം 19വരെ വിതരണം ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.