റോഷന്‍ ആന്‍ഡ്രൂസിന്റ സ്വപ്‌നപദ്ധതി നാളെ രാവിലെ തുടങ്ങുന്നു

single-img
10 January 2015

Prithvi with Roshan Andrewsമുംബൈ പോലീസ് ടീം വീണ്ടും ഒന്നിക്കുന്നു. ബോബി-സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രത്തിന് ‘നാളെ രാവിലെ’ എന്നാണ് പേര്. നൈല ഉഷയാണ് ചിത്രത്തിലെ നായിക.

ഏഴുവര്‍ഷമായി തിരക്കഥയുടെ പണിപ്പുരയിലായ ചിത്രം റോഷന്‍ ാന്‍ഡ്രൂസിന്റെ സ്വപ്‌ന പദ്ധതി കൂടിയാണ്. കെ.വി അനൂപ് ആണ് ചിത്രം നിര്‍മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്റെ അന്ത്യഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഹൗ ഓള്‍ഡ് ആര്‍യുവിന്റെ തമിഴ് പതിപ്പിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.