ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

single-img
10 January 2015

coronaമസ്കറ്റ്: ഒമാനില്‍ മാരകമായ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊറോണ വൈറസ് രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ആളാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഒമാനില്‍ രണ്ട് പേര്‍ ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രോഗം നേരിടാനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരുന്നതായും ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.2013 നവംബറിലാണ് ആദ്യമായി ഒമാനില്‍ ഈ രോഗം ബാധിച്ച് ഒരാള്‍ മരിക്കുന്നത്.