തിരുവനന്തപുരം ബസ് ടെര്‍മിനലിലെ നാഗര്‍കോവില്‍ ഡിവിഷന്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് കണ്ടാല്‍ എന്റെ സാറേ….

single-img
9 January 2015

KSRTC copyതിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന വാഗ്ദാനത്തോടെ തുടങ്ങിയ പദ്ധതിയാണ് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്. ഇതിന്റെ ജോലി മുഴുവന്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പേ കഴിഞ്ഞവര്‍ഷം കൊണ്ടുപിടിച്ച് ഉദ്ഘാടനം നടത്തിയത് വിവാദമായിരുന്നു.

തിരുവവനന്തപുരം ബസ് ടെര്‍മിനലിലെ നാഗര്‍കോവില്‍ ഡിവിഷന്‍ കൈകാര്യം ചെയ്യുന്ന സ്‌റ്റേഷന്‍മാസ്റ്ററുടെ മുറിയാണ് ഏറ്റവും കഷ്ടം. പൊളിഞ്ഞുവീഴാറായ മേശയും കസേരകളുമൊക്കെ കല്ലിന്റെയും മറ്റു താങ്ങിന്റെയും ബലത്തിലാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. ടെര്‍മിനലിന്റെ പുറംഭാഗം കണ്ടാല്‍ മണിമാളികയാശണന്നു തോന്നുമെങ്കിലും മിക്കവാറും അകവശങ്ങളില്‍ ഇതുതന്നെയാണ് സ്ഥിതി.