ഫ്രാന്‍സില്‍ പത്രസ്ഥാപനത്തില്‍ ആക്രമണം നടത്തിയ ശെരീഫ് കൗച്ചിയും സയ്യിദ് കൗച്ചിയും ആക്രമണത്തിന് ശേഷം ഫ്രാന്‍സിലെ പെട്രോള്‍ പമ്പ്് കൊള്ളയടിച്ചു

single-img
9 January 2015

Paris-Attack-Suspectsഫ്രാന്‍സിലെ പത്രസ്ഥാപനത്തില്‍ ആക്രമണം നടത്തിയ സഹോദരന്‍മാരായ ശെരീഫ് കൗച്ചിയും സയ്യിദ് കൗച്ചിയും കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ചെറുപട്ടണമായ വില്ലേഴ്‌സ് കോട്ടറേട്ട്‌സിലെ ഒരു പെട്രോള്‍ പമ്പ് കൊള്ളയടിച്ചതായി പോലീസ്. അതിനുശേഷം അവര്‍ ലോഗ്‌പോട്ട് ഗ്രാമത്തിലെത്തിയെന്നാണ് പോലീസിന് വിവരം കിട്ടിയിട്ടുള്ളത്. ഈ ഗ്രാമം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടത്തെ ഒരോ വീടും പ്രത്യേകം പ്രത്യേകമായാണ് പോലീസ് പരിശോധിച്ച് വരുന്നത്.

അതെസമയം മാഗസിന്‍ അക്രമണത്തിന് പിന്നാലെ പാരീസില്‍ ഇന്നലെയും ഇന്നുമായി വീണ്ടും വെടിവെപ്പ് നടന്നത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. തെക്കന്‍ പാരീസിലെ മോറൂഷില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസുകാരി കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഫ്രാന്‍സിനെ ലിയോണ്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്.