മനുഷ്യ വിസര്‍ജ്യം സംസ്‌കരിക്കാന്‍ കഴിയാത്ത ദരിദ്രരാജ്യങ്ങള്‍ക്കായി മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കുന്ന യന്ത്രവുമായി സാക്ഷാല്‍ ബില്‍ഗേറ്റ്‌സ് രംഗത്ത്

single-img
9 January 2015

Bilgatesരാജ്യങ്ങള്‍ക്കായി മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കാന്‍ യന്ത്രവുമായി മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സ് രംഗത്ത്. കൂറ്റന്‍ യന്ത്രത്തില്‍ നിക്ഷേപിക്കുന്ന മനുഷ്യമലം ഉള്‍പ്പെടെയുള്ള അവശിഷ്ഠങ്ങള്‍ ശക്തമായ ചൂടാക്കിയാണ് വെള്ളം ഉള്‍പ്പെടെയുള്ളവ വേര്‍തിരിക്കുന്നത്. യന്ത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജലം ആദ്യം രുചിച്ചു നോക്കിയത് ബില്‍ ഗേറ്റ്‌സ് തന്നെ.

യന്ത്രത്തില്‍ നിക്ഷേപിക്കുന്ന മാലിന്യം ശക്തമായി ചൂടാക്കുമ്പോള്‍ നീരാവിയായി വേര്‍തിരിയുന്നു. ഇത് ശുദ്ധീകരിച്ചാണ് കുടിവെള്ളമാക്കി മാറ്റുന്നത്. ഇതില്‍ നിന്ന് വൈദ്യൂതിയും ഉത്പാദിപ്പിക്കുന്നുണ്ട്. വളമായി ഉപയോഗിക്കാന്‍ കഴിയും വിധം ചാരവും ഒടുവില്‍ ലഭിക്കും.

മലം ഉള്‍പ്പെടെയുള്ളവ കുടിവെള്ളത്തിലൂടെ ശരീരത്തിലെത്തുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് യന്ത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേന്റെ സീനിയര്‍ പ്രോംഗ്രാം ഓഫീസര്‍ ഡൗളെ കോനെ, ബയോ എനര്‍ജി വിദഗ്ദ്ധയായ പീറ്റര്‍ ജാന്‍കി എന്നിവവര്‍ മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് ശേഷം ഒമിനിപ്രൊസസ്സര്‍ എന്ന യന്ത്രം രൂപകല്‍പ്പന ചെയ്യുകയായിരുന്നു.