ഹൽദിറാമ്സ് റസ്റ്ററന്റിലെ ബാത്ത്റൂമിൽ വെച്ച് എട്ടു വയസുകാരിയെ ഗാർഡ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു

single-img
9 January 2015

rapeന്യൂഡൽഹി: ഹൽദിറാമ്സ് റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയ എട്ടു വയസുകാരിയെ ബാത്ത്റൂമിൽ വെച്ച് ഗാർഡ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഡൽഹിയിലെ ലജ്‌പത് നഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇവിടുത്തെ ഹൽദിറാമ്സ് ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ കുട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്. ബാത്ത്റൂമിലേക്ക് പോയി ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ച് എത്തിയിരുന്നു. ഈ നേരം കുട്ടി ബാത്ത്റൂമിൽ നിന്നും നിലവിളിച്ചു കൊണ്ട് പുറത്തെക്ക് ഓടിയെത്തിയത്. സ്ഥാപനത്തിലെ ഗാർഡ് തന്നെ ബാത്ത്റൂമിൽ വച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബലാത്സംഗ ശ്രമത്തിനും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമം അനുസരിച്ചും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് അധികൃതർ പറഞ്ഞു.