ജനാധിപത്യ ജനകീയ സമരങ്ങള്‍ വിസ്മയ യത്‌നങ്ങളാകുമ്പോള്‍

single-img
9 January 2015

nilpആധുനിക ജനാധിപത്യ സംവിധാനത്തിനു ഇണങ്ങുന്ന തരത്തിലുള്ള സമരങ്ങള്‍ നവമാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റുതും ഗര്‍വ്വ പിടിച്ച ഭരണകൂടം അതിനുമുന്നില്‍ മുട്ടുമടക്കുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. മുഷ്ടിച്ചുരുട്ടിയുള്ള ഏറും ഇരുമ്പ് മറയും, ജലപീരങ്കിയും തുരുമ്പെടുക്കു കാലമാണ് ഇനി. അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ നടത്തി അണികളെ ചേര്‍ത്തു നിര്‍ത്താന്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ക്കോ അതിന്റെ പ്രയോക്താക്കളായ നേതാക്കള്‍ക്കോ കഴിയില്ല. വെയിലും മഴയും തല്ലുമേറ്റ് സമര മുഖങ്ങളെ ചുവപ്പിക്കാനും ചെഞ്ചോരയാക്കാനും അണികളെ കിട്ടാത്തക്കാലം സമാഗതമാകാന്‍ പോകുന്നു. വ്യക്തിയുടേയോ, വ്യക്തികള്‍ തമ്മിലോ സമൂഹത്തിന്റെയോ ന്യായമായ അവകാശങ്ങള്‍ ഭരണകൂടത്തെ അറിയിക്കാന്‍ സ്വമനസ്സാലേ മറ്റൊരു സമാധാന സമരത്തിന്റെ മുഖം കേരളം കോര്‍ത്തെടുക്കുതും നമ്മള്‍ കണ്ടു.

പ്രതിഷ്ഠനേടി ജന ശ്രദ്ധ പിടിച്ചുപറ്റിയ ആദിവാസി നില്പു സമരം, മണല്‍ മാഫിയക്കെതിരെ ഒരമ്മയുടെ ഒറ്റയാള്‍ സമരം, ശീതീകരിച്ച തുണിക്കടകളില്‍ പകല്‍ അന്തിയോളം അരതളരുവോളം പണിയെടുക്കുവര്‍ ഒന്നിരിക്കുവാനുള്ള സമരം, പ്ലാച്ചിമട, (2011 ഫെബ്രുവരി 24-ന് കേരള നിയമസഭ പാസ്സാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിനയച്ച ബില്ല്, ജനാധിപത്യ വ്യവസ്ഥയിലെ ക്ഷേമരാഷ്ട്ര സംങ്കല്പത്തില്‍ നിന്ന് അകന്ന് ബഹുരാഷ്ട്ര കുത്തകയെ പ്രീണിപ്പിക്കാന്‍ വേണ്ടി 2014 ഡിസംബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പൂഴ്ത്തി വച്ച ബാലിശമായ കാരണങ്ങള്‍ കാണിച്ച് ഇപ്പോള്‍ ബില്ല് മടക്കി അയച്ചിരിക്കുന്നു.coke_plant_protest_20050516

ജനാധിപത്യ സംവിധാനത്തിന് ആരോഗ്യകരമായ നിലനില്‍പ്പും ശാക്തീകരണവും വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിക്കണം. കെട്ടടങ്ങാത്ത ബഹുരാഷ്ട്ര കുത്തകയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അണയാ കനലുകള്‍ ഇനിയും പ്ലാച്ചിമടയില്‍ ഉണ്ടെന്ന് കേന്ദ്ര ഭരണകൂടം അറിയണം), കൂടംകുളം, എന്‍ഡോസള്‍ഫാന്‍, കാതികൂടം, ചെങ്ങറ, മുത്തങ്ങ അരിപ്പ, ദേശീയപാത സംരക്ഷണ സമരം, പശ്ചിമഘട്ട’ സംരക്ഷണം, മലിനീകരണ വിരുദ്ധ സമരങ്ങള്‍, മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ ജനകീയ സമരങ്ങള്‍ രണ്ടായിരത്തി പതിനഞ്ചിന്റെ പടികയറ്റത്തില്‍ ഇരുകൈ വിളക്കേന്തി ഒപ്പം ചേരുന്നതും നമ്മള്‍ കാണണം.

ജനാധിപത്യത്തിന്റെ പ്രതികരണശേഷി ഇവിടെ പാതയടച്ച് സമരം ചെയ്യു, സാധാരണക്കാരുടെ നടുവ് ഒടിച്ച് നട്ടം തിരിക്കു സമര ആഭാസങ്ങള്‍ക്ക് ഒരവസാനം വേണം. ഭരണകൂട ഭീകരതയും അതിനെ തലോടി കുടം തുറന്നു വരുന്ന ഭൂതത്തെപ്പോലെ ഇരച്ചു കയറു പോലീസ് സംവിധാനവും അതിലും വലിയ പ്രതിപക്ഷ അതിഭീകരതയും കണ്ട് ജനം വല്ലാതെ മടുത്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ അഹിംസാത്മക സമരങ്ങള്‍ക്ക് ജനപിന്‍തുണയേറുന്നത് കണ്ട് കപട രാഷ്ട്രീയം അന്തംവിട്ടു നില്‍ക്കുകയാണ്.

Kozhikode Kiss in the Street
പണിതീര്‍ത്തെടു റോഡിന്റെ ഉദ്ഘാടനം നാട്ടുകാര്‍ നിര്‍വ്വഹിച്ച് മാതൃക കാട്ടിയത് പുതുവര്‍ഷത്തിന്റെ കയറ്റപ്പടികളില്‍ ആദ്യത്തേതാണ്. ഇനി സമരമുഖങ്ങള്‍ പോലീസിനു അന്യമാകാന്‍ പോകുന്നു. ജനസൗഹൃദ പോലീസിന്റെ വരവാണ്.
അപകടകരമായ സസ്യ സസ്യതേരഭോജന ശാലകളിലേയ്ക്ക് നിയമപാലകര്‍ പറിച്ചു നടാന്‍ പോകുന്നു.

ഭക്ഷ്യ സുരക്ഷ അവിടെ സംരക്ഷിക്കാന്‍ മാനവശേഷി മന്ത്രാലയത്തില്‍ നിന്ന് തിട്ടൂരം കല്പിക്കാന്‍ നാളെണ്ണി കാത്തിരിക്കുന്നു സസ്യാഹാര പേലീസ് ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം കൂടെ ഇന്‍ഡ്യ കാണാന്‍ പോകുന്നു. സസ്യാഹാര പോലീസ് സമീപത്തുണ്ട് മാംസാഹാരികള്‍ സൂക്ഷിക്കുക. അടിച്ചിറക്കി ആട്ടിയകറ്റിയ പഴയ വര്‍ണ്ണ്യ വ്യവസ്ഥയെ വീണ്ടും മിഴിയെഴുതി എടുത്ത് ഭരണകൂടം അതിന്റെ തനിമ നയം വ്യക്തമാക്കുന്നു. തികച്ചും സ്വകാര്യമായ വ്യക്തി അധിഷ്ഠിതമായ ആഹാരശാലകള്‍ നിരീക്ഷണത്തിന്റെ കണ്ണുകളില്‍ പെടുമ്പോള്‍ സ്വയം ഉയര്‍ന്നു വരുന്ന ചോദ്യമുണ്ട്, എവിടെയാണ് സ്വകാര്യ ഇടം.

kissവ്യക്തി തന്റെ ശൈലീ ഭാവങ്ങള്‍ക്ക് സമൂഹത്തില്‍ ഇടം കിട്ടാതെ അലയാന്‍ പോകുകയാണ്. സാമുദായികസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന മട്ടിലുള്ള (ഘര്‍വാപസി ഹിന്ദുവിനെ വിമര്‍ശിക്കുന്ന പുസ്തകങ്ങള്‍ക്കും(വെന്‍ഡി ഡോണിക്കര്‍) ചലചിത്രത്തിനും (പി.കെ. ആുടെ പ്രദര്‍ശനം) എതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്‍തുണയുമായ് കേന്ദ്ര ഭരണകൂട ഭീകരത അതിന്റെ സ്വകീയമായ സ്വത്വം വ്യക്തമാക്കി കൊണ്ടിരിക്കുന്നു. കുപിത യവ്വനങ്ങള്‍ സൃഷ്ടിച്ച മിടുക്കന്‍ സമരങ്ങളെ ഓര്‍മ്മയാക്കി ഇന്‍ക്വിലാബ് സിന്ദാബാദ് എത് ചുംബിലാബ് സിന്ദാബാദ് എന്ന് പുനഃനാമകരണം ചെയ്ത് യവ്വനം മറ്റൊരു തരത്തില്‍ കോപിക്കുമ്പോള്‍ സമൂഹ ശരീരത്തില്‍ നിന്ന് കപട സദാചാരത്തിന്റെ ശിരോവസ്ത്രം അഴിഞ്ഞു വീഴുകയാണ്.

ഭരണകൂട ഭീകരത നേരുകള്‍ മറച്ച് നെറികേടുകളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഉപഭോക്ത്ര അവകാശങ്ങള്‍ക്കു വേണ്ടി മതേതര ജീവിതത്തിനു വേണ്ടി അഹിംസാത്മക സമരമുറകളിലൂടെ ഒരു പുതു സമൂഹസൃഷ്ടിക്കായ് പൊതു ആശയ രൂപീകരണം നടത്തി മലിനമാക്കപ്പെടുന്ന സമൂഹമനസ്സിനെ സ്വയം ശുദ്ധിചെയ്‌തെടുക്കു സമരങ്ങളിലൂടെ മാത്രമേ ജനാധിപത്യ ഇന്‍ഡ്യ വളരുകയുള്ളൂ. പൗരബോധം, പൗരധര്‍മ്മം ഇവ പാലിക്കപ്പെടുകയുള്ളൂ.

സാമൂഹ്യ മനുഷ്യ അവകാശ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ വരുമ്പോള്‍ ഹിംസാത്മക പ്രതിരോധമാണ് അവിടെ സംഭവിക്കുത്. അവിടെയും അഹിംസയുടെ അച്ഛസ്പടികമായ തെളിമയോടെ ശക്തമായ നിലപാടുകളുമായി അമിതാധികാര കൊതിയേറു ഭരണകൂട ഹിംസയ്‌ക്കെതിരെയും മനുഷ്യാന്തസ്സിനുമായി സൗഹൃദ അന്തരീക്ഷത്തില്‍ പ്രതികരിച്ച് സമരമുഖങ്ങള്‍ തലയേറ്റി നില്‍ക്കണം. പ്രതികരിക്കുവരുടെ ജീവന്‍ വിലപിടിച്ചതെ് അറിയുമ്പോഴാണ് ഭരണകൂടവക്താക്കള്‍ സമരസത്തിന്റെ വ്യവസ്ഥകളുമായി സമരമുഖത്തേയ്ക്ക് ഇറങ്ങി വരുന്നത്.
ആധുനിക ജനാധിപത്യ സമരങ്ങള്‍ നല്‍കിയ കെടാവിളക്കുകള്‍ ഏന്തി ചോര ചിതറാത്ത സമരമുഖങ്ങള്‍ മിഴിയെഴുതി വരട്ടെ!!!!