ഫ്രാന്‍സില്‍ 12 പേരെ വെടിവെച്ചുകൊന്ന ഭീകരര്‍ക്ക് 52 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ബി.എസ്.പി നേതാവ് യാക്കൂബ് ഖുറേഷി

single-img
8 January 2015

Haji-Yaqubഫ്രഞ്ച് മാധ്യമം ചാര്‍ലി ഹെബ്‌ദോ ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയ അക്രമികള്‍ക്ക് 51 കോടി രൂപ പാരിതോഷികം നല്‍കാന്‍ തയ്യാറാണെന്ന് ബി.എസ്.പി നേതാവ് ഹാജി യാക്കൂബ് ഖുറേഷി. പ്രവാചകനെ അധിക്ഷേപിച്‌വരെ പ്രവാചകന്റെ അനുയായികള്‍ ശിക്ഷിച്ചുവെന്നും ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി കൂടിയായ ഖുറേഷി അഭിപ്രായപ്പെട്ടു.

ഇവര്‍ക്കെതിരെ നിയമനടപടിയുടെ കാര്യമില്ലെന്നും പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കാന്‍ ധൈര്യപ്പെടുന്നവര്‍ മരണപ്പെടണമെന്നും യാക്കൂബ് പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകന്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് പ്രചരിപ്പിച്ചതെന്നും ഖുറേഷി പറഞ്ഞു. അതേസമയം, ഖുറേഷിയുടെ പ്രസ്താവന പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.