പാരീസിലെ തീവ്രവാദ ആക്രമണം; ഒരാള്‍ കീഴടങ്ങി

single-img
8 January 2015

APTOPIX France Newspaper Attackഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്‌ഡോയുടെ ഓഫീസിനു നേരെ ആക്രമണം നടത്തുകയും 12 പേരെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പോലീസിന് മുമ്പില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഹാമിദ് മുറാദ് എന്ന 18 കാരനാണ് കീഴടങ്ങിയത്.

മൂന്ന് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അക്രമം നടത്തിയ ഭീകരരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.