‘ഐ’യുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു

single-img
8 January 2015

iവിക്രം നായകനായ ‘ഐ’യുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. രാജ്യത്തിനകത്തെയും വിദേശത്തെയും റിലീസിങ്ങുകൾ കോടതി തടഞ്ഞിട്ടുണ്ട്. പിക്ചർഹൗസ് മീഡിയ എന്ന കമ്പനി നൽകിയ ഹർജിയിലാണ് കോടതി വിധിയുണ്ടായത്.

 
ചിത്രത്തിന്റെ വിതരണക്കാരായ ഓസ്കാർ ഫിലിംസ് പരസ്യ-സാമ്പത്തിക കരാർ ധാരണകൾ നിറവേറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിക്ചർ മീഡിയ ഹർജി നൽകിയത്. ഹിറ്റ് മേക്കർ ശങ്കർ സംവിധാനം ചെയ്ത ‘ഐ’ ഈ മാസം 15നാണ് തിയേറ്ററുകളിൽ എത്താനിരുന്നത്. ബ്രിട്ടീഷ് മോഡൽ എമി ജാക്സൺ നായികയായ ചിത്രത്തിൽ മലയാളി താരം സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.