പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
8 January 2015
പാമോയില്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി അംഗീകരിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസ് പിന്‍വലിക്കുന്നത് പൊതുതാല്പര്യത്തിന് വിരുദ്ധമാണ്. കേസിലെ സര്‍ക്കാര്‍ തീരുമാനം പ്രതികളെ സംരക്ഷിക്കാനാണ്. ഇത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണന്നും കോടതി നിരീക്ഷിച്ചു.