ആസ്ട്രേലിയക്കെതിരെ രാഹുൽ കന്നിസെഞ്ച്വറി തികച്ചു; കോഹ്‌ലിക്കും സെഞ്ചുറി; ഇന്ത്യ(3/288)

single-img
8 January 2015

Australia v India - 4th Test: Day 3സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ നാലാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ആസ്ട്രേലിയയുടെ 572റൺസ്  പിന്തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി ഓപ്പണറായി ഇറങ്ങിയ പുതുമുഖതാരം ലോകേഷ് രാഹുൽ കന്നിസെഞ്ച്വറിനേടി. കൂടാതെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സെഞ്ചുറി തികച്ചു. രോഹിത് ശർമ്മ 53 റൺസും മുരളി വിജയ് റൺസൊന്നും എടുക്കാതെയും പുറത്തായി.  ഒന്നാം ഇന്നിംഗ്സിൽ ഓസീസിന്റെ രണ്ടുപേർ സെഞ്ച്വറിയും നാല് പേർ അർദ്ധസെഞ്ച്വറിയും നേടിയിരുന്നു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.