ഭൂമിക്ക് സമാനമായ ജീവനു സാധ്യതയുള്ള എട്ട്‌ ഗ്രഹങ്ങള്‍കൂടി നാസയുടെ ‘കെപ്ലര്‍’ കണ്ടെത്തി

single-img
8 January 2015

klepന്യൂയോര്‍ക്ക്‌: ഭൂമിക്ക് സമാനമായ ജീവനു സാധ്യതയുള്ള എട്ട്‌ ഗ്രഹങ്ങള്‍കൂടി നാസയുടെ ‘കെപ്ലര്‍’ ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തി. ഇവയില്‍ രണ്ട്‌ ഗ്രഹങ്ങള്‍ക്കു(കെപ്ലര്‍ 438 ബി, കെപ്ലര്‍ -442ബി) ഭൂമിയുടെ അതേ വലുപ്പമാണുള്ളത്. ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കെപ്ലര്‍ കണ്ടെത്തുന്ന ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങളുടെ എണ്ണം ആയിരം കടന്നു.  ഇവ സൂര്യനേക്കാള്‍ ചെറുതായ നക്ഷത്രത്തെയാണു വലംവയ്‌ക്കുന്നത്‌. ഭൂമിയേക്കാള്‍ 12 ശതമാനം വലുപ്പക്കൂടുതലുണ്ട്‌ കെപ്ലര്‍ 438 ബിക്ക്‌. കെപ്ലര്‍ 442ബിക്കു ഭൂമിയേക്കാള്‍ 33 ശതമാനം വലുപ്പക്കൂടുതലുണ്ട്‌. ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള കെപ്ലര്‍ 438 ബി 470 പ്രകാശവര്‍ഷം(ഒരു പ്രകാശ വര്‍ഷം = 9.4605284 10 12 കിലോമീറ്റര്‍) അകലെയാണ്‌. കെപ്ലര്‍ 442ബി 1,100 പ്രകാശ വര്‍ഷം ദൂരെയാണ്‌.

സൗരയൂഥത്തിന് പുറത്ത് ജീവസാന്നിധ്യത്തിന് സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്താന്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസ 2009-ലാണ് കെപ്ലര്‍ വിക്ഷേപിച്ചത്.