മോഷ്ടിച്ചാല്‍ കൈവെട്ടും, നീലച്ചിത്രം കണ്ടാല്‍ ചാട്ടയടി, സ്ത്രീകളെയും കുട്ടികളെയും സാക്ഷിയാക്കി ഐഎസ് നടപ്പാക്കിയത് നെഞ്ചുപിളര്‍ക്കുന്ന ശിക്ഷാരീതി

single-img
8 January 2015

unnamdsedവാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന് അരികത്തായി ഒരു വലിയ ആള്‍ക്കൂട്ടം. ഇവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും. പിഞ്ചുകുഞ്ഞുങ്ങളില്‍ പലരും വാവിട്ട് കരയുകയാണ്. ഇറാഖിലെ അതിര്‍ത്തിനഗരമായ ഖു ഐമിലെ ഏറെ ജനത്തിരക്കുള്ള റോഡിനരികത്ത് അത്രയ്ക്ക് ഭീകരക്കാഴ്ചകളാണ് അരങ്ങേറുന്നത്. കുട്ടികളെയും സ്ത്രീകളെയും സാക്ഷികളാക്കി യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റുകയാണ്. ഈ ക്കാഴ്ചകള്‍ കണ്ട് അട്ടഹസിക്കാനും ഒരുപറ്റം മനുഷ്യരും അവിടെ ഉണ്ടായിരുന്നു.

 

 

ഐഎസിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ശിക്ഷാവിധികള്‍ നടപ്പാക്കുന്നതിന്റെ ചിത്രങ്ങളാണ് തീവ്രവാദികള്‍ തന്നെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മോഷണക്കുറ്റമാരോപിച്ച് യുവാവിന്റെ കൈവെട്ടുന്നതിന്റെയും നീലച്ചിത്രംകണ്ടുവെന്നാരോപിച്ച് ഒരാള്‍ക്ക് ചാട്ടയടി നല്‍കുന്നതിന്റെയും ചിത്രങ്ങളാണ് തീവ്രവാദികള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്.

 

 

കണ്ണുകള്‍ മൂടിക്കെട്ടിയശേഷമാണ് ജനക്കൂട്ടത്തിനുനടുവിലേക്ക് യുവാവിനെ കൊണ്ടുവന്നത്. അവിടെയുള്ള മേശയ്ക്കുസമീപത്തെ കസേരയില്‍ ഇയാളെ ഇരുത്തിയശേഷം വലതുകൈ മേശയ്ക്കുമുകളിലേക്ക് ബലമായി പിടിച്ചുവച്ചശേഷമാണ് വലിയ കത്തികൊണ്ട് കൈവെട്ടിയത്. വെട്ടേറ്റ് കൈപ്പത്തി തെറിച്ചുപോകുന്നതും ദൃശ്യത്തില്‍ കാണാം. ശിക്ഷയ്ക്ക് വിധേയനായ ആളെ ശുശ്രൂഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

 

 

നീലച്ചിത്രം കണ്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതും യുവാവ് തന്നെയാണ്. പൊതുജനമധ്യത്തിലാണ് ഈ ശിക്ഷയും നടപ്പാക്കിയത്. ശിക്ഷാവിധികള്‍ നടപ്പാക്കുന്നത് കാണാന്‍ കൊച്ചുകുട്ടികളെയും മറ്റും നിര്‍ബന്ധിച്ചാണ് ഐഎസ് സ്ഥലത്തെത്തിക്കുന്നത്.