സച്ചിന്റെ ജീവിതം സിനിമയാകുന്നു, സച്ചിന്‍ സച്ചിനായി തന്നെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക്

single-img
8 January 2015

Sachin-Tendulkar2സച്ചിന്‍ തുല്യം സച്ചിന്‍ മാത്രം……സച്ചിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായകനായി എത്തുന്നതും സച്ചിന്‍ തന്നെ. സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കാന്‍ ക്രീസിലെ ദൈവം തയ്യാറെടുക്കുമ്പോള്‍ സിനിമാപ്രേമികള്‍ക്കും ക്രിക്കറ്റ് ആരാധകരും ആകാംഷയുടെ മുല്‍മുനയിലാണ്.

 

മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് ഇതിഹാസ താരത്തിന്റെ ജീവിതം സിനിമയാക്കുന്നത്. സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല എങ്കിലും പ്രമുഖ സംവിധായകരില്‍ ഒരാള്‍ തന്നെയാകും ചിത്രം ഒരുക്കുക. ലണ്ടനില്‍ നിന്നുള്ള അവാര്‍ഡ് ജേതാവ് ജയിംസ് എസ് കിനാകും സംവിധായകനെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സച്ചിന്റെ കളിക്കളത്തിലെ ജീവിതം അതേപടി പകര്‍ത്താനാവശ്യമായ വീഡിയോ ദൃശ്യങ്ങള്‍ തേടി വിവിധ ക്രിക്കറ്റ് ബോര്‍ഡുകളെ സമീപിക്കുകയാണത്രെ പ്രൊഡക്ഷന്‍ കമ്പനിയായ 200 നോട്ടൗട്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേ വന്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ നായകനായി സിനിമ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.