മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് കാറുകളുടെ വേഗം നിയന്ത്രിക്കുന്നതു പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
8 January 2015

Aam-aadmi-ministersമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെ വേഗം റോഡ് സുരക്ഷയുടെ ഭാഗമായി നിയന്ത്രിക്കുന്ന കാര്യവും ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശുഭയാത്രാ റോഡ് സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവന്നേ മതിയാവുകയുള്ളു. അതിന്റെഭാഗമായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണെ്ടത്താന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ആല്‍ക്കോമീറ്റര്‍ നല്‍കുമെന്നും ശചന്നിത്തല പറഞ്ഞു.

ഇവര്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. അതിനു ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. റോഡുകളില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.