പദ്മാ പുരസ്കാരത്തിനു വേണ്ടി അവകാശം ഉന്നയിച്ചെന്ന വാ‌ർത്തകൾ വിജേന്ദർ സിംഗ് തള്ളി

single-img
7 January 2015

viപദ്മാ പുരസ്കാരത്തിനു വേണ്ടി അവകാശം ഉന്നയിച്ചെന്ന വാ‌ർത്തകൾ ഇന്ത്യൻ ബോക്സർ വിജേന്ദർ സിംഗ് തള്ളി. പുരസ്കാരത്തിന്റെ മാനദണ്ഡങ്ങളെ കുറിച്ച് ബോക്സിംഗ് ഇന്ത്യയോട് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും പുരസ്കാരം അവകാശപ്പെട്ട് കായിക മന്ത്രാലയത്തിന് കത്തയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

യോഗ്യതാപത്രം സമർപ്പിക്കാൻ ബി.ഐയാണ് തന്നോട് ആവശ്യപ്പെട്ടത്. തനിക്കു വേണ്ടി ശ്രമിക്കാമെന്ന് അവർ പറഞ്ഞു. ഇനിയുള്ള തീരുമാനങ്ങൾ ബി.ഐയുടെ കൈകളിലാണ്. നാമനിർദ്ദേശം സമർപ്പിക്കേണ്ട സമയപരിധി കഴിഞ്ഞതിനാൽ ശുപാർശ കായികമന്ത്രാലയം തള്ളിയാലും തനിക്ക് പ്രശ്നമില്ലെന്ന് വിജേന്ദർ സൂചിപ്പിച്ചു.