സുനന്ദ പുഷ്‌കറിന്റെ അവസാന ചിത്രങ്ങള്‍ സംസാരിക്കുന്നതെന്ത്? കവിളിലും കയ്യിലും പരിക്കേറ്റതിന്റെ പാടുകളും വലത് തള്ളവിരലില്‍ മഷിയടയാളവും

single-img
7 January 2015

sunandha-last-photos

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ ആവസാന ചിത്രങ്ങള്‍ പുറത്തുവന്നു. ന്യൂഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലിലെ മുറിയില്‍ മരിച്ചുകിടക്കുന്ന സുനന്ദയുടെ അവസാന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

സുനന്ദയുടെ കവിളിലും കൈയ്യിലും പരിക്കേറ്റതിന്റെ പാടുകള്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നുണ്ട്. മൃതദേഹത്തിന്റെ വലതുകൈയിലെ തള്ളവിരലില്‍ മഷിപുരണ്ടതിന്റെ അടയാളങ്ങളുമുണ്ട്. 2014 ജനുവരി 17നാണ് ഹോട്ടല്‍ ലീലാ പാലസിലെ 345ാം മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം പിന്നിടാന്‍ 10 ദിവസം മാത്രമുള്ളപ്പോഴാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്.

സുനന്ദയുടെ ശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിശദീകരിക്കുന്നത്. ഇതില്‍ 10ാമത്തെ മുറിപ്പാട് സിറിഞ്ച് ഉപയോഗിച്ചുള്ളതാണെന്ന് നേരത്തെ ഫോറന്‍സിക് വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്നതാണ് 49കാരിയായ സുനന്ദയുടെ മരണകാരണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡല്‍ഹി പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

sunandha-last-photos3 sunandha-last-photos2 sunandha-last-photos1