പികെ കണ്ടിട്ട് ആസ്വദിക്കാനാകാത്തവര്‍ എത്രയും പെട്ടെന്ന് ഒരു മനശാസ്ത്രജ്ഞനെ കാണണമെന്ന് ജോയ്മാത്യൂ

single-img
7 January 2015

Peekay-Movie-PK-Day-10-Box-Office-collection300 കോടി ക്ലബും കടന്ന് 500 കോടിയിലേക്ക് ജനപ്രീതിയിലൂടെ കുതിച്ചുകൊണ്ടിരിക്കുന്ന ആമിര്‍ ഖാന്റെ പികെ എന്ന ചിത്രം കണ്ട് ആസ്വദിക്കാത്തവര്‍ എത്രയും പെട്ടന്ന് മനശാസ്ത്രജ്ഞനെ കാണണമെന്ന് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചത്.

പികെ എന്ന മനോഹര ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷയിലേയ്ക്കും ഡബ്ബ് ചെയ്യുകയോ അല്ലെങ്കില്‍ സബ് ടൈറ്റില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് നിര്‍മാതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍മാത്രമേ ഭാഷയറിയാത്തവര്‍ക്ക് ചിത്രത്തിലെ നര്‍മങ്ങള്‍ അതിന്റെ ആഴത്തോടെ ആസ്വദിക്കാന്‍ കഴിയൂ എന്നും ജോയ് മാത്യു പറഞ്ഞു.

ഈ ചിത്രം കണ്ട് ഇഷ്ടപ്പെടാത്തവര്‍ എത്രയും പെട്ടന്ന് തന്നെ ഒരു മനശാസ്ത്രജ്ഞനെ കാണണമെന്നും ജോയ് മാത്യു പറയുന്നു. പികെയുടെ ക്യാമറാമാനും ജോയ് മാത്യുവിന്റെ സുഹൃത്തുമായ സി കെ മുരളീധരനെയും അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്.