പത്തര മണിക്കൂര്‍ ജോലിക്കിടയില്‍ ഒരുതവണപോലും ഇരിക്കാന്‍ സമ്മതിക്കാത്ത കല്ല്യാണ്‍ സാരീസിലെ അടിമപ്പണിക്കെതിരെ ഇരിപ്പ് സമരവുമായി ജീവനക്കാര്‍; കല്ല്യാണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും ഇരിപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും സോഷ്യല്‍മീഡിയ

single-img
7 January 2015

Kalyan-Strikeതൃശ്ശൂര്‍ കല്യാണ്‍ സാരീസില്‍ ആറ് സ്ത്രീ തൊഴിലാളികളെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സ്ഥലം മാറ്റലെന്ന എന്ന പേരില്‍ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നതിനെതിരെ തൃശൂര്‍ കല്ല്യണില്‍ ഇരിക്കല്‍ സമരം. ഭരണപരമായ സൗകര്യാര്‍ത്ഥമാണ് സ്ഥലം മാറ്റിയത് എന്ന് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും ഈ തൊഴിലാളി സ്ത്രീകളോട് ശത്രുക്കളെ പോലെയാണ് പെരുമാറിയതെന്നാണ് ജീവനക്കാരുടെ ആരോപണം. അതുകൊണ്ട് തന്നെ മാനേജ്‌മെന്റിന്റെ ഈ നടപടി അംഗീകരിക്കാനാകില്ലെന്നും അവര്‍ പറയുന്നു.

നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണ് ഈ തൊഴില്‍ സ്ഥാപനമെന്നും ഒരു തൊഴിലാളിയെ സ്ഥലം മാറ്റുമ്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും തന്നെ മാനേജ്‌മെന്റ് പാലിച്ചിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അപ്പോയിന്‍മെന്റ് ലെറ്റര്‍ കൊടുക്കുന്ന സമ്പ്രാദായവും അതില്‍ ബ്രാഞ്ചുകളില്‍ പോയി ജോലി ചെയ്യണമെന്ന വ്യവസ്ഥയോ ഒന്നും ഈ സ്ഥാപനത്തില്‍ നിലവിലുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഇങ്ങനെ ഒരു നടപപടി ജീവനക്കാര്‍ക്കെതിരെ എടുക്കുന്നത് മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണെന്ന് വ്യക്തമാണെന്നും തൊഴിലാളി സംഘടന ആരോപിക്കുന്നു.

കല്യാണ്‍ സാരീസ് മാനേജ്‌മെന്റിന്റെ സ്ഥാപനങ്ങളിലാണ് ഏറ്റവും കുറച്ച് ശബളത്തില്‍ സ്ത്രീകളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. മെയ് 1 ന് നടന്ന ഇരിക്കല്‍ സമരത്തെ തുടര്‍ന്ന് സാമൂഹ്യവും സര്‍ക്കാര്‍ തലത്തിലുമുള്ള സമ്മര്‍ദ്ധത്തെ തുടര്‍ന്ന് നാലായിരവും അയ്യായിരവുമായിരുന്ന ശമ്പളം കഴിഞ്ഞ നാല് മാസമായി ചില ജില്ലകളില്‍ 7000 രൂപയും മറ്റ് ജില്ലകളില്‍ 7400 യുമായി പ്രസ്തുത സ്ഥാപനം വര്‍ദ്ധിപ്പിച്ചിരിക്കയാണ്.പക്ഷേ എന്നാല്‍ ഇപ്പോഴും തൊഴിലാളികളെക്കൊണ്ട് അടിമപ്പണിയാണ് ചെയ്യിക്കുന്നത്. 9.30 മുതല്‍ രാത്രി 8 മണി വരെയാണ് മിക്കവരുടെയും ജോലിസമയം. ഉദ്ദേശം 10 1/2 മണിക്കൂര്‍. ഇതിനിടയില്‍ ഒന്ന് ഇരിക്കാന്‍ പോലും കഴിയാതെ ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വരും. ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന 20 മിനിട്ടാണ് ഏക ആശ്വാസം. രണ്ടോ മൂന്നോ മിനിട്ട് വൈകിയാണ് ജോലിക്കു വന്നതെന്തില്‍, ഒരു മാസത്തില്‍ രണ്ടു തവണ ആവര്‍ത്തിച്ചാല്‍ ഹാഫ് ഡേ ലീവ് രേഖപ്പെടുത്തുമെന്നും എന്നാല്‍ ലീവാണെങ്കിലും അവിടെ ജോലി ചെയ്തിരിക്കണമെന്നാണ് അവിടുത്തെ നിയമമെന്നും തൊഴിലാളി സംഘടന ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയകള്‍ വഴി കനത്ത പ്രതിഷേധമാണ് കല്ല്യാണിന്റെ നടപടിക്കെതിരെ ഉയരുന്നത്. കല്ല്യആണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനങ്ങളും രണ്ടാംഘട്ട ഇരിക്കല്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ടുള്ള ചര്‍ച്കളുമായി കല്ല്യാണിനെതിരെ സോഷ്യല്‍മീഡിയ സജീവമായി രംഗത്തുണ്ട്.