തീവ്രവാദ ഭീഷണി: ശ്രീഹരിക്കോട്ടയില്‍ സുരക്ഷ ശക്‌തമാക്കി

single-img
7 January 2015

srശ്രീഹരിക്കോട്ടയില്‍ സുരക്ഷ ശക്‌തമാക്കി.തീവ്രവാദ ഭീഷണിയെ തുടര്‍ന്ന്‌ ആണ് സുരക്ഷ ശക്‌തമാക്കിയത്. അഞ്ച്‌ സിമി പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലേയ്‌ക്ക് കടന്നതായും ഇവര്‍ സംസ്‌ഥാനത്തെ സുപ്രധാന സ്‌ഥലങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നതായും കേന്ദ്ര സുരക്ഷാ ഏജന്‍സി സംസ്‌ഥാന സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.ആക്രമണ ഭീഷണിയെ തുടര്‍ന്ന്‌ ശ്രീഹരിക്കോട്ടയ്‌ക്കും സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററിനും തമിഴ്‌നാട്‌ പോലീസ്‌ സുരക്ഷ ശക്‌തമാക്കി. ആക്രമണം നടത്തുമെന്ന്‌ കരുതുന്ന സിമി പ്രവര്‍ത്തകര്‍ക്കായും പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി.