വിവാഹം കഴിഞ്ഞ തടവുകാര്‍ക്ക് പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഹൈക്കോടതി വിധി

single-img
7 January 2015

court

വിവാഹം കഴിഞ്ഞ തടവുകാര്‍ക്ക് പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ ചരിത്രപരമായ വിധി. സന്ദര്‍ശിക്കുന്നവേളയില്ലോ, കൃത്രിമ ബീജസങ്കലനത്തിലൂടയോ തടവുകാര്‍ക്ക് കുട്ടികളെ ജന്മം നല്‍കാമെന്നും വിധിയില്‍ പറയുന്നു.

ജസ്വീര്‍ സിങ്- സോണിയ ദമ്പതികളുടെ ഹര്‍ജിയിലാണ് ഈ വിധി വന്നത്. ഇവര്‍ 16 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാട്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കണമെന്നും സന്തതി പരമ്പരകള്‍ക്കായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. തങ്ങളുടെ സ്വകാര്യ ലൈംഗിക തൃപ്തിക്ക് വേണ്ടിയല്ല ഹര്‍ജിയെന്നും തന്റെ മാതാപിതാക്കള്‍ക്ക് താന്‍ ഒറ്റമകനാണെന്നും വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടപ്പോള്‍ അറസ്റ്റിലായെന്നും ജസ്വീര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.

കോടതി ആദ്യഘട്ടത്തില്‍ പരാതി തള്ളിയിരുന്നുവെങ്കിലും പരാതിയുടെ പൊതുസ്വീകാര്യത കണക്കിലെടുത്തു കേസ് പരിഗണിച്ചാണ് ആര്‍ട്ടിക്കിള്‍ 21 പ്രകാരം തടവുകാര്‍ക്ക് അനുകൂലമായ വിധി വിധിച്ചത്.