എല്ലാം മേക്കപ്പിന്റെ മെച്ചം ‘ ഇല്യാന അത്രയ്ക്ക് സുന്ദരിയല്ല’

single-img
7 January 2015

1673019റോസ് പൗഡര്‍…..ലിപ്സ്റ്റിക്……………സൗന്ദര്യം സംരക്ഷിക്കാന്‍ സിനിമാനടിമാര്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ പേര് നിരത്തിയാല്‍ എണ്ണിയാല്‍ തീരില്ല. മേക്കപ്പില്ലാതെ ചില നടിമാരെ കണ്ടാല്‍ ആരാധകര്‍ അമ്പരന്നുപോകുകയും ചെയ്യും.

കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ടോക്ക് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ നടി ചാര്‍മിയോട് സദസ്സില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നു. മേക്കപ്പ് ഇല്ലാതെ കാണാന്‍ ആഗ്രഹിക്കുന്ന നടി ആരാണെന്നായിരുന്നു ചോദ്യം. ഉടനെ ഉത്തരം വന്നു ‘നന്‍പന്‍’ എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് പരിചിതയായ ഇല്യാനയുടെ പേര്. മേക്കപ്പില്ലാതെ ഇല്യാനയെ കാണാന്‍ കൊള്ളില്ലത്രെ.

പോകുന്ന സ്ഥലത്തെല്ലാം ഇല്യാന മേക്കപ്പ് സെറ്റും കൊണ്ടുപോകുമെന്നും ചാര്‍മി പറഞ്ഞു. എന്തായാലും ചാര്‍മിയുടെ മറുപടി ഇരുവര്‍ക്കുമിടയിലുള്ള പൊരുത്തകേടുകള്‍ വ്യക്തമാക്കുന്നു. എന്തായാലും ഈ വിഷയത്തില്‍ ഇല്യാന പ്രതികരത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.