ബച്ചൻ-ധനുഷ് കൂട്ടുകെട്ടിലുള്ള ബോളിവുഡ് ചിത്രം ഷമിതാഭിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

single-img
7 January 2015

അമിതാഭ് ബച്ചനും ധനുഷും രേഖയും പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഷമിതാഭിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആര്‍ ബല്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  കമലഹാസന്റെ മകള്‍ അക്ഷര ഹാസനാണ് ചിത്രത്തിലെ നായിക.

രാഞ്ജനയ്ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ഷമിതാഭിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജയാണ്.  ഹിന്ദി സിനിമാ രംഗത്തെ പ്രമുഖ സംവിധായരായ രോഹിത് ഷെട്ടി, കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, അനുരാഗ് ബസു, രാകേഷ് ഓം പ്രകാശ് മെഹറ, രാജ് കുമാര്‍ ഹിരാനി, ബോണി കപൂര്‍, ഗൗരി ഷിന്റെ തുടങ്ങിയവരും അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.