പാപ്പരായ ഗായികയുടെ ഗതികേട്, ‘എനിക്കും ഒരു കാമുകനെ ആവശ്യമുണ്ട്’

single-img
7 January 2015

unngfamed‘എനിക്കും ഒരു കാമുകനെ ആവശ്യമുണ്ട്’ അമേരിക്കന്‍ ഹോട്ട് ഗായിക നദീയ വൊളിനോവ ഉയര്‍ത്തുന്ന പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്ന വാചകമാണിത്. കൈയ്യില്‍ പണമില്ലാതായതോടെ കാമുകനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ ഗായിക. പട്ടിണിയില്ലാതെ ജീവിക്കണം അതുതന്നെ കാര്യം.

 

ബവേര്‍ലി ഹില്‍സ് സ്ട്രീറ്റിലൂടെ പ്ലാക്കാര്‍ഡും പിടിച്ചു നടന്നാണ് പ്രശസ്ത ഗായിക കാമുകനെ തേടുന്നത്. അടുത്തകാലത്തായി പണത്തിന് ഞെരുക്കം വന്നതോടെ തന്നെ കൊണ്ടുനടക്കാവുന്ന കാമുകനെയാണ് അവര്‍ക്ക് ആവശ്യം. ഗതികെട്ട് ഒരു ബില്യണയറെ തേടുന്നു എന്നാണ് ഗായികയുടെ പ്ലക്കാര്‍ഡിലെ വാചകങ്ങള്‍. വഴിപോകുന്ന ആര്‍ക്കെങ്കിലും ഇവരെ ഇഷ്ടമായെങ്കില്‍ താല്‍പര്യം അറിയിക്കുകയും ചെയ്യാം. പൊതുസ്ഥലത്തുനിന്നും അതിനു മടിയുളളവര്‍ക്ക് വേണ്ടി പ്ലക്കാര്‍ഡില്‍ വലുപ്പം കൂട്ടി തന്റെ ഫോണ്‍ നമ്പരും നദീയ നല്‍കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍.