ആംബുലന്‍സിന് വഴിമാറിക്കൊടുത്തില്ലെങ്കില്‍ ഇനിമുതല്‍ 2000 രൂപ പിഴ

single-img
7 January 2015

TH-AMBULANCE_1120816fഇനി മുതല്‍ നഗരപാതകളില്‍ ആംബുലന്‍സിന് വഴിമാറി കൊടുത്തില്ലെങ്കില്‍ 2000 രൂപ പിഴ. ഡല്‍ഹി ട്രാഫിക് പോലീസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍, പോലീസ് വാഹനം എന്നിവയ്ക്ക് മുന്‍ഗണനയുണ്ടെങ്കിലും പലപ്പോഴും ട്രാഫിക് ബ്ലോക്ക് കാരണം ഇവയ്ക്ക് കടന്നുപോകാന്‍ കഴിയാറില്ല.

ആശുപത്രി അധികൃതര്‍ മനഃപൂര്‍വ്വം വഴി മാറി തരാത്ത വാഹനത്തെ കുറിച്ച് തീയ്യതി, സമയം, എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അതടക്കം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കാര്യങ്ങള്‍ പരിശോധിച്ച് നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസയക്കുകയും പിഴയായി ഇവര്‍ 2,000 രൂപ ഒടുക്കേണ്ടി വരുമെന്നും ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍(ട്രാഫിക്) മുക്തേഷ് ചന്ദര്‍ പറഞ്ഞു.

ആംബുലന്‍സ് അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ വഴി മാറി നല്‍കണമെന്നുണ്ടെങ്കിലും പലരും ഈ നിയമം അനുസരിക്കാറില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.