ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്‌:ഓസ്‌ട്രേലിയക്ക് നല്ല തുടക്കം

single-img
6 January 2015

David Warnerഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് നല്ല തുടക്കം. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെയും അഞ്ചു റണ്‍ അകലെവച്ച് സെഞ്ച്വറി നഷ്ടമായ ക്രിസ് റോജേഴ്‌സിന്റെയും ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടിന്റെ ബലത്തിൽ ഓസിസ് ഒന്നാം വിക്കറ്റില്‍ 44.5 ഓവറില്‍ നിന്ന് 200 റണ്‍സാണ് നേടിയത് .wat
82 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടിന് 321 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ ഇപ്പോൾ .

 

114 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ വാര്‍ണറും 160 പന്തില്‍ നിന്ന് 95 റണ്‍സ് നേടിയ റോജേഴ്‌സുമാണ് പുറത്തായത്. 50 റണ്‍സെടുത്ത വാട്‌സനും 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.a