അഞ്ച് കിലോ പാചക വാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

single-img
6 January 2015

5kgLPGഇനി മുതല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് അഞ്ച് കിലോ പാചക വാതക സിലിണ്ടറുകളും സബ്‌സിഡി നിരക്കില്‍ ലഭ്യമാകും. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അംഗീകൃത പാചക വാതക വിതരണക്കാര്‍ വഴിയാകും ഇവ വിതരണം ചെയുക.

പുതുതായി പാചക വാതക കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 1600 രൂപ ഇളവ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സബ്‌സിഡിയില്ലാത്ത അഞ്ച് കിലോ സിലിണ്ടറുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയാതെ മാര്‍ച്ച് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.