സിബിഐ ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ അറസ്റ്റു ചെയ്തു

single-img
6 January 2015

cbiപണം തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ ഇന്‍സ്‌പെക്ടറെ സിബിഐ സംഘം അറസ്റ്റു ചെയതു. 30 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വ്യക്തിയെ രക്ഷിക്കുന്നതിനായാണ് എസ്.കെ. ജാ എന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയത്.

ആദ്യം 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് 10 ലക്ഷം മതിയെന്ന സമ്മതിക്കുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് ഇയാളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.