തമിഴ്‌നാട് സര്‍ക്കാറിന്റെ ‘അമ്മ സിമന്റ് ‘ വിപണിയില്‍

single-img
6 January 2015

amതമിഴ്‌നാട് സര്‍ക്കാറിന്റെ ‘അമ്മ സിമന്റ് ‘ വിപണിയില്‍. സൗജന്യ നിരക്കില്‍ നല്‍കുന്ന അമ്മ സിമന്റിന്റെ വിതരണോദ്ഘാടനം തിരുച്ചിയില്‍ നടന്നു.

 
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ സപ്തംബറില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത നിര്‍വഹിച്ചിരുന്നു.വിപണിയില്‍ ചാക്കിന് 360 രൂപ വിലയുള്ള സിമന്റ് 190 രൂപയ്ക്കാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കുക.

100 ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങള്‍ക്ക് 50 സിമന്റ് ബാഗുകളാണ് സൗജന്യ നിരക്കില്‍ അനുവദിക്കുക. 1500 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മിക്കാന്‍ 750 സിമന്റ് ചാക്കുകളും നല്‍കും.

തിരുച്ചിയില്‍ ആരംഭിച്ച പദ്ധതി ജനവരി പത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ 470 ഗോഡൗണുകളില്‍ സിമന്റ് ശേഖരിക്കും.