നോട്ടുകളില്‍ നിന്നും രാഷ്ട്രപിതാവിന്റെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രധാനമന്ത്രിക്ക് കത്തയച്ചു

single-img
6 January 2015

plasticCURRENCY_NOTESന്യൂഡല്‍ഹി: നോട്ടുകളില്‍നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കൂടാതെ സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും മഹാത്മജിയെ രാഷ്ട്രപിതാവെന്നു പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഹിന്ദുമഹാസഭയുടെ മറ്റൊരു ആവശ്യം

കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം നീക്കി മഹാറാണാ പ്രതാപ്, ഛത്രപജി ശിവജി, ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. ഇക്കാര്യം കഴിഞ്ഞ ദിവസം ഹിന്ദുമഹാസഭ വര്‍ക്കിങ് പ്രസിഡന്റ് കമലേഷ് തിവാരി മാധ്യമങ്ങള്‍ക്കുമുമ്പാകെ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കുള്ള കത്ത്.

സര്‍ക്കാര്‍രേഖകളിലൊന്നും ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് ഔദ്യോഗികവിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും  ചൂണ്ടിക്കാട്ടി ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമകളും ക്ഷേത്രങ്ങളും രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഹിന്ദുമഹാസഭ.