2015 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിൽ സഞ്ജു ഇല്ല

single-img
6 January 2015

aksharമുംബൈ: 2015 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ധോണി നയിക്കും. ഇനിയും പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായിട്ടില്ലാത്ത രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുമുഖതാരം അക്ഷർ പട്ടേലിനും ടീമിലിടം ലഭിച്ചിട്ടുണ്ട്. മലയാളികളുടെ പ്രതീക്ഷയായിരുന്ന സഞ്ജുവിന് അവസരം ലഭിച്ചില്ല. സീനിയർ താരങ്ങളായിരുന്ന യുവരാജ് സിങ്ങിനും വീരേന്ദ്ര സേവാഗിനും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടാൻ കഴിഞ്ഞില്ല.

ടീം ഇന്ത്യ: എംഎസ് ധോണി, കോഹ്ലി, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജങ്ക്യ രഹാനെ, റെയ്‌ന, അമ്പാട്ടി റായിഡു, അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷാമി, സ്റ്റുവാര്‍ട്ട് ബിന്നി, ഉമേഷ് യാദവ്.