മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് 63; അമ്പിളിച്ചേട്ടന്റെ തിരിച്ചുവരവും കാത്ത് സിനിമാലോകം

single-img
5 January 2015

jagathiമലയാളികളുടെ സ്വകാര്യ അഹങ്കാരം ജഗതി ശ്രീകുമാറിന് ഇന്ന്് അറുപത്തിമൂന്നാം പിറന്നാള്‍. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതിയുടെ കഥാപാത്രങ്ങള്‍ വീണ്ടും അദ്ദേഹം ആരോഗ്യം വീണ്ടെടുത്തുള്ള തിരിച്ചു വരവിലൂടെ കാണാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകര്‍.

നാടകരംഗത്തെ പ്രമുഖസാന്നിദ്ധ്യമായിരുന്ന ജഗതി എന്‍.കെ. ആചാരിയുടെ മകന്‍ തന്റെ മൂന്നാം വയസ്സില്‍ അച്ഛനും മകനും എന്ന ചിത്രത്തില്‍ തുടങ്ങിയ അഭിനയ ജീവിതം ആയിരത്തിലധികം കഥാപാത്രങ്ങഴിലൂടെ മുന്നേറുമ്പോഴാണ് വാഹനാപകടം കലാജീവിതത്തിന് താല്‍ക്കാലിക വിരാമമിട്ടത്. 1200 ഓളം ചിത്രങ്ങളില്‍ വേഷമിട്ട ജഗതിയുടെ ആദ്യത്തെ ശ്രദ്ധേയവേഷം 1975ല്‍ പുറത്തിറങ്ങിയ ചട്ടമ്പിക്കല്ല്യാണിയിലേതാണ്. അടൂര്‍ഭാസിയുടെ ശിങ്കിടിയായി ചട്ടമ്പിക്കല്ല്യാണിയില്‍ തകര്‍ത്താടിയ ജഗതി പിന്നീട് ഭാസി ഒഴിച്ചിട്ട ചിരിയുടെ സിംഹാസനത്തില്‍ കയറി ഇരുന്ന് മലയാളസിനിമയിലെ ചിരിയുടെ തമ്പുരാനായി വാഴുകയായിരുന്നു.