നാളെ പുലര്‍ച്ചെ 5.27 ന് കേരളത്തിന് മുകളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്തുന്നു

single-img
5 January 2015

issഅന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ പുലര്‍ച്ചെ മലയാളികളുടെ കണ്‍മുന്നില്‍ ദൃശ്യവിരുന്നൊരുക്കും. കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ക്ക് പുലര്‍ച്ചെ 5.27 മുതല്‍ ആറു മിനിറ്റോളം നഗ്‌ന നേത്രങ്ങള്‍ കൊണ്ടു ബഹിരാകാശ നിലയത്തെ കാണാം.

കേരളത്തിന്റെ തെക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലുള്ള ഭാഗത്താണ് പുലര്‍ച്ചെ 5.27ന് ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. നക്ഷത്രത്തേക്കാള്‍ തിളക്കമുള്ള ബഹിരാകാശ നിലയം 5.29നു കൊച്ചിയുടെ തൊട്ടു മുകളില്‍ എത്തും. ഈ സമയമായിരിക്കും ഐഎസ്എസ് കേരളീയര്‍ക്ക് ബഹിരാകാശ നിലയത്തെ വ്യക്തമായി ദൃശ്യമാവുന്ന സമയം. 5.32ന് ആന്ധ്ര-ഒഡീഷ അതിര്‍ത്തി കടക്കുന്നതോടെ ഐ.എസ്.എസ് കേരളീയരുടെ കണ്ണില്‍ നിന്നും മറയും.

ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നും തിളക്കം നോക്കി ബഹിരാകാശ നിലയത്തെ തിരിച്ചറിയാം. സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളതും ശുക്രനോളം വലുപ്പവും ബഹിരാകാശ നിലയത്തിന് കാണും. ആകാശം ഖോവൃതമല്ലെങ്കില്‍ ഈ മനോഹര ദൃശ്യം നാളെ കേരളീയര്‍ക്ക് കാണാന്‍ കഴിയും.

ബഹിരാകാശത്തു കൂടുതല്‍ കാലം താമസിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ആറു രാജ്യങ്ങള്‍ എന്നിവ ചേര്‍ന്നു നിര്‍മിച്ച ബഹിരാകാശ നിലയമാണ് ഐഎസ്എസ് അഥവാ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍. ഇപ്പോള്‍ ഈ നിലയത്തില്‍ ആറു ശാസ്ത്രജ്ഞര്‍ താമസിക്കുന്നുണ്ട്.