അമേരിക്കയിലെ വെള്ള രാജവെമ്പാലക്ക് ഇന്ത്യന്‍ പേര്

single-img
5 January 2015

white-cobraസാന്‍ദിഗോ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് പിടികൂടിയ പ്രത്യേക ഇനമായ വെള്ള രാജവെമ്പാലക്ക് ഇന്ത്യന്‍ പേര്. ആതിര എന്ന പേരാണ് നല്‍കിയതെന്ന് സാന്‍ദിഗോ മൃഗശാല അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വോട്ടിലൂടെയാണ് ഉഗ്രവിഷമുള്ള രാജവെമ്പാലക്ക് മിന്നല്‍പ്പിണര്‍ എന്ന അര്‍ത്ഥമുള്ള ആതിര എന്ന പേര് നല്‍കിയത്. ആദ്യമായാണ് ഓണ്‍ലൈന്‍ വോട്ടിലൂടെ ഒരു ഇഴജന്തുവിന് പേര് നല്‍കുന്നത്.

കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്‌സ് എന്ന സ്ഥലത്തുനിന്നാണ് ഇതിനെ പിടികൂടിയത്. 4,612 വോട്ടാണ് ആതിര നേടിയത്. സഫേദ,ക്രീമ,സിനി, മോത്തി,സുന്ദര എന്നിങ്ങനെയായിരുന്നു മറ്റു പേരുകള്‍. കോബ്ര കീപ്പേര്‍സാണ് പേര് നിര്‍ദ്ദേശിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് രാജവെമ്പാലയെ പ്രദര്‍ശനത്തിന് വെച്ചിരുന്നു.