വര്‍ഷത്തില്‍ ഒരു ദിവസം ഫെയ്‌സ്ബുക്കിന് അവധി നല്‍കണം; കാന്‍ഡി ക്രഷ് സാഗ ഉള്‍പ്പെടെയുള്ള ഗെയിംസ് റിക്വസ്റ്റുകള്‍ അവസാനിപ്പിക്കണമെന്നും ഉപഭോക്താക്കള്‍

single-img
5 January 2015

Mark-Zuckerberg-facebookവാഷിംഗ്ടണ്‍: വര്‍ഷത്തില്‍ ഒരു ദിവസം ഫെയ്‌സ്ബുക്കിന് അവധി നല്‍കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. പുതുവര്‍ഷത്തില്‍ വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളിലാണ് ഫെയ്‌സ്ബുക്കിന് ഒരു ദിവസം അവധി നല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ പുതിയൊരു വ്യക്തിയെ കണ്ടെത്താനും സൗഹൃദം പങ്കിടാനും ആളുകളെ പ്രേരിപ്പിക്കുന്നതിന്  24 മണിക്കൂര്‍ നേരം ഫെയ്‌സ്ബുക്ക് അടക്കണമെന്നാണ് ഉപഭോക്താവിന്റെ ആവശ്യം.

സാങ്കല്‍പിക ലോകത്തുനിന്നും വിട്ട് യഥാര്‍ഥ ജീവിതത്തില്‍ പുതിയൊരാളുമായി സംസാരിക്കാനും ബന്ധം സ്ഥാപിക്കാനുമാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ഉപഭോക്താവ് പറഞ്ഞു. ഉപഭോക്താക്കള്‍ നല്‍കിയ ഭൂരിഭാഗം നിര്‍ദേശങ്ങള്‍ക്കും മറുപടി നല്‍കിയ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവധി നല്‍കുന്ന കാര്യത്തോട് മാത്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭൂരിഭാഗം ഉപഭോക്താക്കള്‍ മുന്നോട്ടു വെച്ചിട്ടുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം കാന്‍ഡി ക്രഷ് സാഗ ഉള്‍പ്പെടെയുള്ള ഗെയിംസ് റിക്വസ്റ്റുകള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ്.