ഇതിനുമപ്പുറം മറ്റൊരു സൗഭാഗ്യമില്ല, അയ്യപ്പ പൂജയുടെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കി കണ്ഠര് രാജീവര്

single-img
5 January 2015

unewtnamedകാനനവാസന് മുമ്പില്‍ കാല്‍നൂറ്റാണ്ടുകാലം പൂജ ചെയ്യാന്‍ അവസരം ലഭിക്കുക. ജീവിതത്തില്‍ ഇതിനുമപ്പുറം മറ്റൊരു സൗഭാഗ്യമില്ല .ശബരിമലയില്‍ അയ്യപ്പ പൂജയുടെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തന്ത്രി കണ്ഠര് രാജീവര്. 1980ലെ മകരവിളക്കു തീര്‍ഥാടന കാലത്ത് പിതാവ് കൃഷ്ണര് തന്ത്രിയുടെ സഹായിയായിയെത്തിയ കണ്ഠര് രാജീവര് ഇന്ന് ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങളിലെ അവസാനവാക്കാണ്.

എട്ടാം വയസിലായിരുന്നു ഉപനയനം. പൂജാപഠനത്തിലും അച്ഛന്‍ തന്നെയായിരുന്നു ആദ്യത്തെ ഗുരു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലായിരുന്നു ആദ്യത്തെ പൂജ. പിന്നീട് മറ്റു ചെറിയ ക്ഷേത്രങ്ങളിലും.

പിതാവിന്റെ മരണ ശേഷമാണ് താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ലഭിച്ചത്. ആദ്യകാലങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കലായിരുന്നു സന്നിധാനത്തിലെ താന്ത്രിക ചുമതല ലഭിച്ചുവന്നത്. പിതൃസഹോദരന്‍ കണ്ഠര് നീലകണ്ഠരുടെ മരണത്തെ തുടര്‍ന്ന് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതല വരാന്‍ തുടങ്ങി. ഇപ്പോള്‍ ശബരിമല ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങലിലെ തന്ത്രിയാണ് കണ്ഠര് രാജീവര് .