മികച്ച സെൽഫിയെടുക്കാൻ കോഴ്സുമായി ബ്രിട്ടനിലെ ഒരു കോളേജ്

single-img
4 January 2015

selമികച്ച സെൽഫിയെടുക്കാൻ കോഴ്സുമായി ബ്രിട്ടനിലെ ഒരു കോളേജ് രംഗത്തെത്തി. മദ്ധ്യലണ്ടനിലെ സിറ്റി ലിറ്റ് കോളേജാണ് സെൽഫി കോഴ്സുമായി എത്തിയിരിക്കുന്നത്. കോഴ്സിന് ഫീസായി ഈടാക്കുന്നത് വെറും 6700 ഇന്ത്യൻ രൂപയാണ്. ഈ വർഷം മാർച്ച് മുതൽ സെൽഫി ക്ളാസുകൾ ആരംഭിക്കും.

ദ ആർട്ട് ഒഫ് ഫോട്ടോഗ്രാഫിക് സെൽഫ് പോർട്രെയിച്യൂർ എന്നാണ് കോഴ്സിന് പേരു നൽകിയിരിക്കുന്നത്. ഒരു മാസമാണ് കോഴ്സിന്റെ കാലാവധി. ക്ളാസുകൾക്കൊപ്പം സെമിനാറുകളും ഉണ്ടാവും. പ്രഗത്ഭരായ ഫോട്ടോഗ്രാഫർമാരാവും ക്ളാസുകൾക്ക് നേതൃത്വം നൽകുക.

 
ഏത് രീതിയിൽ സെൽഫി എടുക്കുമ്പോൾ ആണ് നിങ്ങളുടെ ചിത്രങ്ങൾ ആകർഷണീയമാവുകയെന്നത് സംബന്ധിച്ച കാര്യങ്ങൾ അദ്ധ്യാപകർ പകർന്നു നൽകും. ഇതാദ്യമായാണ് ഇത്തരമൊരു കോഴ്സ്.