കൊച്ചിയില്‍ റോഡരികിലെ സ്ഥലം കയ്യേറി കെട്ടിയ അനധികൃത തട്ടുകട 95000 രൂപയ്ക്ക് വില്‍പ്പനയ്ക്ക്

single-img
3 January 2015

Thattukadaകൊച്ചി നഗരസഭ കളമശ്ശേരിയില്‍ പൊളിച്ചുമാറ്റിയ ശേഷം റോഡരിക് കയ്യേറി നിര്‍മിച്ച തട്ടുകട വില്‍പനയ്ക്ക്. റോഡരികില്‍ തട്ടുകട കെട്ടി വാടകയ്ക്കു നല്‍കുന്ന എച്ച്എംടി റോഡിലാണ് ഈ കച്ചവടവും നടക്കുന്നത്.

95,000 രൂപയാണ് ഈ തട്ടുകടയ്ക്ക് വിലയായി ഉടമആവശ്യപ്പെടുന്നത്. വില്‍പ്പനയ്ക്കായുള്ള ബോര്‍ഡിന്റെ കൂടെ ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്. തായ്ക്കാട്ടുകര സ്വദേശിയാണ് ഇതിന്റെ അവകാശിയെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

നഗരസഭ നേരത്തെ തട്ടുകടകള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ കയ്യേറ്റക്കാര്‍ എതിര്‍ക്കുകയായിരുന്നു. ജീവിക്കാന്‍ വേണ്ടിയാണ് കച്ചവടം നടത്തുന്നുവെന്നായിരുന്നു ഇവരുടെ വാദം. അതിനിടെയാണ് സ്ഥലം കയ്യേറി നിര്‍മിച്ച തട്ടുകട വില്‍പനയ്ക്കു വച്ചിരിക്കുന്നത്.