പദ്മഭൂഷൺ പുരസ്‌കാരത്തിന് പേര് ശുപാർശ ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി സൈന നെഹ്‌വാൾ

single-img
3 January 2015

sപദ്മഭൂഷൺ പുരസ്‌കാരത്തിന് തന്റെ പേര് ശുപാർശ ചെയ്യാത്ത കായിക മന്ത്രാലയത്തിന്റെ നടപടിയിൽ തനിക്ക് ദു:ഖമുണ്ടെന്ന് സൈന . നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പദ്മ അവാർഡിനുള്ള ശുപാർശ കായികമന്ത്രാലയം തള്ളിയത്. അങ്ങനെയെങ്കിൽ സുശീൽ കുമാറിന്റെ പേര് പുരസ്‌കാരത്തിന് നിർദ്ദേശിച്ചതും ചട്ടങ്ങൾ മറികടന്നാണ്. നിയമം എല്ലാവർക്കും ബാധകമാണ്- സൈന പറഞ്ഞു.2010ൽ സൈനയെ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

 
കഴിഞ്ഞ വർഷം പദ്മഭൂഷൺ പുരസ്‌കാരത്തിനായി സൈന അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ ഒരു പദ്മ അവാർഡ് കിട്ടി അ‌്ഞ്ചു വർഷത്തിന് ശേഷം മാത്രമെ അടുത്തത് നൽകാനാവൂ എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് സൈനയുടെ അപേക്ഷ കായികമന്ത്രാലയം തള്ളിയത്. തുടർന്ന് ഇത്തവണ വീണ്ടും സൈന അപേക്ഷ നൽകുകയായിരുന്നു.

 
എന്നിട്ടും സൈനയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയില്ല.2011ൽ പത്മശ്രീ ലഭിച്ച സുശീൽ കുമാർ അഞ്ചു വർഷം പൂർത്തിയാകുംമുന്പ് വീണ്ടും എങ്ങനെ അവാർഡിന് പരിഗണിക്കപ്പെട്ടെന്നും സൈന ചോദിച്ചു. സുശീലിനൊപ്പം പുരസ്‌കാരം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും സൈന പറഞ്ഞു.