കുരുന്നുകള്‍ക്ക് മുമ്പിലേക്ക് എത്തുക വേറിട്ട രുചിക്കൂട്ട്, തിരുവാതിര പുഴുക്കിന്റെ രുചി വിളമ്പി മാതൃദിനാഘോഷം

single-img
3 January 2015

tttതിരുവാതിര പുഴുക്കിന്റെ രുചി ആസ്വദിച്ചവര്‍ എത്രപേരുണ്ടാകും. കാലം മാറിയപ്പോള്‍ പല ദേശങ്ങളിലും തിരുവാതിര പുഴുക്കും പഴമയിലേക്ക് മറഞ്ഞു എന്നതാകും യാഥാര്‍ത്യം. എന്നാല്‍ ബര്‍ഗറും സാന്‍വിച്ചും ശീലമായ ഈ ന്യുജനറേഷന്‍ കൂട്ടുകാര്‍ക്ക് മുമ്പിലേക്ക് എത്തുകയാണ് ഈ വേറിട്ട രുചിക്കൂട്ട്.

കുട്ടികള്‍ക്ക് തിരുവാതിര പുഴുക്കിന്റെ രുചിക്കൂട്ട് വിളമ്പി മാതൃദിനാഘോഷം വ്യത്യസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് കിടങ്ങൂര്‍ അരവിന്ദ വിദ്യാമന്ദിരത്തിലെ രക്ഷിതാക്കള്‍. നാളെ സ്‌കൂളില്‍ നടക്കുന്ന മാതൃദിനാഘോഷത്തിലാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി തിരുവാതിര പുഴുക്ക് തയാറാക്കുന്നത്. കാച്ചില്‍, വന്‍പയര്‍, ചേന, ചേമ്പ്, കൂര്‍ക്ക, നനക്കിഴങ്ങ്, ഏത്തക്ക, മധുരക്കിഴങ്ങ് എന്നിവ ചേര്‍ത്ത് തയാറാക്കുന്ന പ്രത്യേക വിഭവമാണ് തിരുവാതിര പുഴുക്ക്.

തിരുവാതിര നാളില്‍ തയാറാക്കുന്ന ഒരു വിഭവമാണിത്. അതിരാവിലെ മുതല്‍ സ്‌കൂളില്‍ പാചകം ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് പുഴുക്ക് വിളമ്പും. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 9.30ന് അമ്മമാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന തിരുവാതിരയും സ്‌കൂളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.