കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാത്തതിന് പിന്നാലെ കേരള സര്‍ക്കാര്‍ വില്‍പന നികുതി വര്‍ദ്ധിപ്പിച്ചു; കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടി

single-img
3 January 2015

petrol pumpഅന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഏറ്റവും താഴ്ന്ന സര്‍വ്വകാല റിക്കോര്‍ഡിലെത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാത്തതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനനികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് പെട്രോള്‍ ലിറ്ററിന് 61 പൈസയും ഡീസലിന് 46 പൈസയും വര്‍ദ്ധിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഇക്കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വില വര്‍ധിച്ചില്ലെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് വിലയില്‍ ഉണ്ടായ ഇടിവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.